87
മുത്തയ്യ മുരളീധരൻ
ശ്രീലങ്ക
ടെസ്റ്റ് ക്രിക്കറ്റിൽ 800 ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കാഡിന് ഉടമയായ മുരളീധരൻ 2004 ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലാണ് 500 വിക്കറ്റുകൾ തികയ്കക്കുന്ന മൂന്നാമത്തെ ബൗളറായത്. മുരളിയുടെ 87-ാം ടെസ്റ്റായിരുന്നു ഇത്.ആകെ കളിച്ചത് 133 ടെസ്റ്റുകൾ.
105
അനിൽ കുംബ്ളെ
ഇന്ത്യ
2006ൽ 500 വിക്കറ്റ് ക്ളബിലെത്തുന്ന അഞ്ചാമനായി കുംബ്ളെ ചരിത്രം കുറിച്ചത് ഇംഗ്ളണ്ടിനെതിരായ പരമ്പരയിലായിരുന്നു. ഒരിന്നിംഗ്സിൽ പത്തുവിക്കറ്റും നേടിയിട്ടുള്ള കുംബ്ളെയുടെ ആദ്യ സമ്പാദ്യം132 ടെസ്റ്റുകളിൽ നിന്ന് 619 വിക്കറ്റുകൾ.
108
ഷേൻ വാൺ
ആസ്ട്രേലിയ
500 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ബൗളറായിരുന്നു വാൺ. തന്റെ 108-ാമത്തെ ടെസ്റ്റിലാണ് ഇൗ നേട്ടം കുറിച്ചത്. 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയ ശേഷമാണ് വാൺ കളി നിറുത്തിയത്.
110
ഗ്ളെൻ മക്ഗ്രാത്ത്
ആസ്ട്രേലിയ
2005 ലെ ആഷസ് പരമ്പരയിൽ ഇംഗ്ളണ്ടിന്റെ മാർക്കസ് ട്രെസ്കോത്തിക്കിനെ പുറത്താക്കിയാണ് മക്ഗ്രാത്ത് തന്റെ 500 വിക്കറ്റ് നേട്ടം ആഘോഷിച്ചത്.124 ടെസ്റ്റുകളിൽ നിന്ന് 563 വിക്കറ്റുകളുമായാണ് മക്ഗ്രാത്ത് കരിയർ അവസാനിപ്പിച്ചത്.
129
കോട്നി വാൽഷ്
വിൻഡീസ്
കപിൽ ദേവിന്റെ പേരിലുണ്ടാതിരുന്ന വിക്കറ്റ് വേട്ടയുടെ(434) റെക്കാഡ് തകർത്ത വാൽഷ് 500 ക്ളബിലെ ഫൗണ്ടർ മെമ്പറുമായിരുന്നു. തന്റെ 129-ാം ടെസ്റ്റിൽ നാഴികക്കല്ല് പിന്നിട്ട വാൽഷ് 132 ടെസ്റ്റുകളിൽ നിന്ന് 519 വിക്കറ്റുകളുമായി വിരമിച്ചു.
ഇംഗ്ളീഷ് ക്രിക്കറ്റർ ജെയിംസ് ആൻഡേഴ്സണും 500 ടെസ്റ്റ് വിക്കറ്റുകൾക്ക് ഉടമയാണ് .വാൽഷിനെപ്പോലെ തന്റെ 129-ാം മത്സരത്തിലായിരുന്നു ആൻഡേഴ്സണും നാഴികക്കല്ല് താണ്ടിയത്.ഇപ്പോൾ കളിക്കുന്നവരിൽ 500 വിക്കറ്റുകൾ ഉള്ളത് ആൻഡേഴ്സണ് മാത്രം. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റോടെ ഇരകളുടെ എണ്ണം 587 ആക്കി ഉയർത്തിയിട്ടുണ്ട്.