amitabh-bachan

കൊവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോർട്ടുകൾ. കുടുംബത്തിലെ 4 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഈ മാസം 11നാണ് ബച്ചനും മകന്‍ അഭിഷേകിനും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം.