കൊവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോർട്ടുകൾ. കുടുംബത്തിലെ 4 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഈ മാസം 11നാണ് ബച്ചനും മകന്‍ അഭിഷേകിനും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. അതേസമയം ഔദ്യോദിക പ്രസ്താവന പുറത്ത് വന്നിട്ടില്ല.
ബച്ചനും അഭിഷേകും മുംബയിലെ ആശുപത്രിയിലും ഐശ്വര്യയും മകള്‍ ആരാധ്യയും ബച്ചന്റെ വീടായ ജല്‍സയിലുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയോടെയാണ് ഐശ്വര്യയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്. ബച്ചന്‍ കുടുംബത്തിന് ഇപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ സുരക്ഷിതരാണ്. അവര്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഐസോലേഷന്‍ വാര്‍ഡിലാണ്. ഐശ്വര്യയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.