tvm

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് 222 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ 100 പേർ സമ്പർക്ക രോഗികളാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ജില്ലയിൽ രോഗത്തിന്റെ ഉറവിടം അറിയാത്തതായി 16 പേരാണ് ഇന്നുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ കൗൺസിലർമാർക്കുൾപ്പെടെ ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചതും, എം.എൽ.എ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നതും പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്ന അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാല മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചന്തകളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. അതേസമയം, സംസ്ഥാനത്ത് ആകമാനം 1078 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം മൂലം ഇന്ന് മാത്രം അഞ്ച് പേർ മരിച്ചിട്ടുണ്ട്. 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

432 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. തലസ്ഥാന ജില്ലയോട് ചേർന്ന് കിടക്കുന്ന കൊല്ലത്താകട്ടെ 106 പേർക്കും രോഗം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ രണ്ട് പേർ മാത്രമാണ് പുറത്തുനിന്നും വന്നത്. ഇന്ന് രോഗം കണ്ടെത്തിയവരിൽ 94 പേർ സമ്പർക്ക രോഗികളാണ്. ജില്ലയിൽ രോഗത്തിന്റെ ഉറവിടമറിയാതെ ഒൻപത് പേരുണ്ട്. ഇന്ന് എറണാകുളത്തെ രോഗികളുടെ എണ്ണം നൂറാണ്. ജില്ലയിൽ 94 പേരാണ് സമ്പർക്ക രോഗികൾ.