madhavan
മാധവൻ

. കാഞ്ഞങ്ങാട്:കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.രാവണീശ്വരം തണ്ണോട്ടെ മാധവനാണ് (67) പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി .

കരൾ സംബന്ധമായ അസുഖത്തിനാണ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് .രണ്ടാഴ്ചയോളമായി കൊവി‌ഡ് ചികിത്സയിലായിരുന്നു. ഭാര്യ: നാരായണി, മക്കൾ: നളിനി, മനോജ് (ഗൾഫ്), സുനിത, മരുമക്കൾ: ഗോപാലൻ കർമ്മന്തൊടി, സത്യൻ പെരിയ, കാവ്യ (അദ്ധ്യാപിക.യുബി.എം.സി സ്കൂൾ കാഞ്ഞങ്ങാട്) സഹോദരങ്ങൾ: ബാലൻ, ഗംഗാധരൻ, നാരായണൻ, പീതാംബരൻ, കമ്മാടത്തു .