asian-games-india-medal

ന്യൂഡൽഹി : 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ 4-400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ നേടിയിരുന്ന വെള്ളിമെഡൽ സ്വർണമായി ഉയർത്തിയതായി ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ അറിയിച്ചു. അന്ന് സ്വർണം നേടിയിരുന്ന ബഹ്റൈൻ ടീമിലെ കെമി അദ്ക്കോയ ഉത്തേജക മരുന്നടിക്ക് വിലക്കപ്പെട്ടതിനാലാണിത്.ഇതേ കാരണത്താൽ 400 മീറ്റർ ഹർഡിൽസിലെ മലയാളി താരം അനു രാഘവന്റെ നാലാം സ്ഥാനം വെങ്കലമായും ഉയർത്തപ്പെട്ടു.

മലയാളി താരം മുഹമ്മദ് അനസ്, എം.ആർ പൂവമ്മ, ഹിമദാസ്, ആരോക്യരാജീവ് എന്നിവരാണ് മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വേണ്ടി ഒാടിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിലെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 20 ആയി ഉയർന്നു. എട്ട് സ്വർണം,ഒൻപത് വെള്ളി,മൂന്ന് വെങ്കലം എന്നിങ്ങനെയാണ് മെഡൽ നില.