vac

ജനീവ: നിലവിൽ ലോകത്ത് പലയിടങ്ങളിലും വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് കൊവിഡ് വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ലോകത്ത് കൊവിഡ് രോഗികൾ അനുദിനം കുതിച്ചുയരവെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

വിവേചനമില്ലാതെ തുല്യമായി എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരി​ഗണന നൽകേണ്ടത്. ആ​ഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു. പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വർഷം ആദ്യ മാസങ്ങളിൽ വാക്സിൻ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിൻ പണക്കാർക്കോ പാവപ്പെട്ടവർക്കോ വേണ്ടി മാത്രമല്ല, വാക്‌സിൻ എല്ലാവർക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേർത്തു. റഷ്യ, അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളുടെ കൊവിഡ് വാക്സിൻ പരീക്ഷണം പുരോ​ഗമിക്കുകയാണ്.  മരണം ആറേകാൽ ലക്ഷം കടന്നു ലോകത്ത് കൊവിഡ് രോഗികൾ ഒന്നരക്കോടിയും മരണം ആറേകാൽ ലക്ഷവും കടന്നു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ മരിച്ചു. അമേരിക്കയിൽ ജൂണിന് ശേഷം ഇതാദ്യമായാണ് പ്രതിദിനമരണ നിരക്ക് ആയിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 66,853 പേർക്ക് അമേരിക്കയിലും, 65,339 പേർക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു ആകെ രോഗികൾ:1,​54,​01,​132 മരണം: 6,​30,781 രോഗമുക്തർ: 93,​77,636 (രാജ്യം - രോഗികൾ - മരണം)​ അമേരിക്ക: 41,​01,308 - 1,​46,192 ബ്രസീൽ: 22,​31,871 - 82,890 ഇന്ത്യ:12,​41,654 - 29,906 റഷ്യ:7,​95,038 - 12,892 ദക്ഷിണാഫ്രിക്ക: 3,​94,948 - 5,940 പെറു:3,​66,550 - 17,455