amitab-bachan

മുംബയ്: കൊവിഡ് ബാധിച്ച് മുംബയ് നാനാവതി ആശുപത്രിയിൽ 12 ദിവസമായി ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന്റെ പരിശോധനാഫലം നെഗറ്റീവെന്ന വാർത്ത വ്യാജമെന്ന് നടൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വാർത്ത വ്യാജവും നിരുത്തരവാദപരവുമാണെന്നും അദ്ദേഹം പറ‌ഞ്ഞു. ഈ മാസം 11നാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഐശ്വര്യറായ്ക്കും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം നാല് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബച്ചന്റെ ബംഗ്ലാവുകൾ ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അണുവിമുക്തമാക്കുകയും പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടുത്തെ ജീവനക്കാരുടെ എല്ലാം കൊവിഡ് പരിശോധനഫലം നെഗറ്റീവാണ്.