srabani-nanda

ന്യൂഡൽഹി : കൊവിഡ് ലോക്ക്ഡൗണിന് ശേഷം ആദ്യം ട്രാക്കിൽ മത്സരിക്കാനിറങ്ങുന്ന ഇന്ത്യൻ അത്‌ലറ്റായി ശ്രാബണി നന്ദ. ഇപ്പോൾ ജമൈക്കയിൽ പരിശീലനം നടത്തുന്ന ശ്രാബണി അവിടെ വെലോസിറ്റി ഫെസ്റ്റ് എന്ന മീറ്റിലാണ് ഒാടാനിറങ്ങിയത്. ഒളിമ്പിക് താരങ്ങളായ എലെയ്ൻ തോംപ്സൺ,ഷെല്ലി ആൻ ഫ്രേസർ എന്നിവർക്കൊപ്പമാണ് ശ്രാബണി 100 മീറ്ററിൽ മത്സരിച്ചത്. 11.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത ശ്രാബണിക്ക് പക്ഷേ യോഗ്യതാ റൗണ്ട് കടക്കാനായില്ല.