tn-covid

ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തമിഴ്‌നാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളെക്കാൾ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 6,472പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

കൊവിഡ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് ഇത്രയധികം പേർക്ക് കൊവിഡ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതർ രണ്ടുലക്ഷത്തിനടുത്തെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ വിദേശത്ത് നിന്നെത്തിയവരാണ്. കേരളത്തിൽ നിന്നുളള അഞ്ചുപേർ ഉൾപ്പെടെ നാൽപത് പേരാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയത്.

തമിഴ്‌നാട്ടിൽ ഇന്ന് 88 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,232 ആണ് ആകെ മരണസംഖ്യ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1,92,964 കേസുകളിൽ 1,36,793 പേരും രോഗമുക്തി നേടി. 5,210 പേരാണ് ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടത്. 52,939 പേർ നിലവിൽ ചികിത്സയിലുണ്ട്. 21,57,869 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.