ജയ്പൂർ: രാജസ്ഥാൻ നിയമസഭാ സമ്മേളനം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിയമസഭയിൽ താൻ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗെലോട്ട് പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
‘നിയമസഭാ സമ്മേളനം ഉടന്‍ വിളിക്കും. കോൺഗ്രസ് എം.എൽ.എമാരെല്ലം ഒറ്റക്കെട്ടാണെന്നും, ഇപ്പോള്‍ മാറിനില്‍ക്കുന്ന ചില എം.എല്‍.എമാരും സഭയിലെത്തി കോൺഗ്രസിന് വോട്ടുചെയ്യുമെന്നും ഗെലോട്ട് പറഞ്ഞു. കോൺഗ്രസിന് പൂര്‍ണ ഭൂരിപക്ഷമുണ്ടെന്ന് സഭയിൽ തെളിയിക്കുമെന്നും അദ്ദേഹം വ്യകതമാക്കി. സമ്മേളനത്തില്‍ രാജസ്ഥാനിലെ കൊവിഡ് പ്രതിസന്ധിയും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യും.
200 അംഗങ്ങളുളള നിയമസഭയില്‍ 109 അംഗങ്ങൾ ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാൽ കോൺഗ്രസിലെ 18 എം.എൽ.എമാർ തനിക്കൊപ്പമാണെന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്.വിശ്വാസ വോട്ടെടുപ്പിൽ രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ഭാവി എന്താകുമെന്ന് ഉറ്റു നോക്കുകയാണ് രാഷ്‌ടീയ നിരീക്ഷകർ. രാജസ്ഥാനിൽ നിലവിൽ 72 എം.എൽ.എമാരാണ് ബി.ജെ.പിക്കുളളത്.