ന്യൂഡൽഹി: ബി.ജെ.പി കോൺഗ്രസ് എം.എൽ.മദ്ധ്യഎമാരെ വച്ച് രാഷ്ട്രീയ കുതിരകച്ചവടം നടത്തുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് എം.പി ശശി തരൂർ. പണം നൽകി എം.എൽ.എമാരെ വാങ്ങുമ്പോൾ ജി.എസ്.ടി ഏർപ്പെടുത്തുന്നതല്ലേ ലാഭകരം എന്നാണ് കേന്ദ്ര സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള കോൺഗ്രസ് എം.പിയുടെ ട്വിറ്റർ വഴിയുള്ള പരിഹാസം. രാജ്യത്തെ ഉയരുന്ന ഇന്ധന വിലയുമായും വിഷയത്തെ അദ്ദേഹം ബന്ധപ്പെടുത്തുന്നുണ്ട്.
If the government is so desperate for revenue, instead of taxing our petrol & diesel at 32 rupees a litre, couldn’t they make much more money imposing GST on the rising purchase price of MLAs?
‘സർക്കാർ വരുമാനം നേടാനായി ഇത്രയധികം ആഗ്രഹിക്കുന്നുന്നുണ്ടെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എംഎൽഎമാരുടെ വില ഉയരുന്ന സാഹചര്യത്തിൽ , അതിന് ജി.എസ്.ടി ചുമത്തി കൂടുതൽ പണം കണ്ടെത്താമല്ലോ?' ഇങ്ങനെയായിരുന്നു ശശി തരൂരിന്റെ പരിഹാസം.
മദ്ധ്യപ്രദേശിന് ശേഷം, രാജസ്ഥാനിലും ബി.ജെ.പി കുതിരകച്ചവടം നടത്താൻ ഒരുങ്ങുകയാണെന്ന ആരോപണം ശക്തമാണ്. കർണാടകയ്ക്കും മദ്ധ്യപ്രദേശിനും പിറകെയാണ് ഇത്തരത്തിലൊരു ആരോപണം വീണ്ടും ബി.ജെ.പിക്കെതിരെ ഉയരുന്നത്. കൊവിഡ് മൂലമുള്ള സാഹചര്യം അവസരമായി എടുത്തുകൊണ്ടാണ് പാർട്ടി ഇത്തരത്തിലുള്ള അധാർമിക രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. സമാനമായി മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും അഭ്യൂഹമുണ്ട്.