teaser

ഫിദല്‍ കാസ്‌ട്രോയുടെയും പിണറായി വിജയന്റെയും ജോസഫ് സ്റ്റാലിന്റെയുമൊക്കെ രൂപപ്പകര്‍ച്ചയില്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ നമ്മൾ കണ്ടത് സാനി യാസ് ആവിഷ്‌കരിച്ച സിനിമാ പോസ്റ്ററുകളിലൂടെയാണ്.അവയൊക്കെ പ്രേഷകർ ഏറ്റെടുത്ത്, സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആക്കിയിട്ടുമുണ്ട്. പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുകയാണ്.

'ചമയങ്ങളുടെ സുല്‍ത്താന്‍' എന്നു പേരിട്ട ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.നമ്മെ സിനിമ സ്വപ്നം കാണാന്‍ പഠിപ്പിച്ച മനുഷ്യനോടുള്ള ആദരവാണ് ഈ ഡോക്യുമെന്ററിയെന്ന് സാനി കുറിയ്ക്കുന്നു. ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും സാനി യാസ് ആണ്. വൈശാഖ് സി വടക്കേടത്ത്, സഫ സാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനു സിത്താരയുടെ ശബ്ദത്തിലുള്ള വിവരണമാണ് ടീസറില്‍.സംഗീതം സുമേഷ് സോമസുന്ദര്‍. വരികള്‍ എഴുതിയിരിക്കുന്നത് സരയു മോഹന്‍. എഡിറ്റിംഗ് ലിന്റൊ കുര്യന്‍. ഛായാഗ്രഹണം സിനാന്‍ ചത്തോലി, വിഷ്ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടര്‍ തേജസ് കെ ദാസ്. വിവരണം ഷഹനീര്‍ ബാബു.