തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുകയും മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യ വിദഗ്ദ്ധരുമായും ഐ.എം.എ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് നടത്തി. രോഗവ്യാപനത്തിന്റെ വ്യാപ്തി, രോഗവ്യാപനം പ്രതിരോധിക്കാൻ ഇനി ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു ചർച്ച. ഇന്നത്തെ സർവ്വ കക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു.