pic

മുംബയ്: മഹാരാഷ്‌ട്രയിൽ ഇന്ന് 9,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മുഴുവൻ രോഗബാധിതരുടെ എണ്ണം 3,47 ,502 ആയി. 298 കൊവിഡ് മരണങ്ങളാണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുളളത്. മഹാരാഷ്ട്രയിൽ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണെ 12,854 ആയി ഉയർന്നു. 1,94 253 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് നിലവിൽ 1,36 ,980 രോഗികളാണ് ചികിത്സയിലുള്ളത്.

അതേസമയം മുംബൈയിൽ ഇന്ന് 1,257 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 55 പേർ ഇന്ന് കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. മുംബൈയിൽ ഇതുവരെ 1,05,829 പേർക്ക് രോഗം ബാധിക്കുകയും 5,927 പേർ മരണപ്പെടുകയും ചെയ്തു.