vikasbha

തിരുവനന്തപുരം: വികാസ് ഭവനിലെ കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ജീവനക്കാരൻ ഓഫീസിൽ എത്തിയിട്ടില്ലെന്ന് ഒൗദ്യോഗിക സ്ഥിരീകരണം. പൂന്തുറ സ്വദേശിയായ ഇയാൾ ഓഫീസിൽ എത്തിയിട്ട് ഒരു മാസത്തോളമായെന്നും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറിയെന്നും ഈ ജീവനക്കാരനും ഓഫീസും വ്യക്തമാക്കി. ചികിത്സാകേന്ദ്രത്തിൽ കഴിയുന്ന ജീവനക്കാരന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവരും നിരീക്ഷണത്തിലേക്ക് പോയിട്ടുണ്ട്.