madhubala

മക്കളുടെ ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രയപ്പെട്ട മധുബാല. കിയ എന്നും അമേയുമാണ് മക്കൾ. 1999ൽ ബിസിനസുകാരൻ ആനന്ദ് ഷായുമായായിരുന്നു മധുബാലയുചെ വിവാഹം. കപ്പ് കേക്ക് ബിസിനസ് നടത്തുകയാണ് മക്കൾ. ഇരുവരും ഉണ്ടാക്കിയ കപ്പ് കേക്കിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അഴകനിലൂടെ സിനിമയിൽ എത്തിയ മധുബാല മണിരത്നത്തിന്റെ റൊമാന്റിക് ചിത്രം റോജയിലൂടെയാണ് ഇഷ്ടതാരമായത്. യോദ്ധ, ഒറ്റയാൾ പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി, സംസാരം ആരോഗ്യത്തിന് ഹാനികാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.