surendran

കോഴിക്കോട്: സ്വപ്ന സുരേഷ് അടക്കം സ്വർണക്കടത്തുകേസിലെ പ്രതികൾ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സെക്രട്ടേറിയറ്റിലെ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടുണ്ടെന്നും അത് മറയ്ക്കാണ് സി സി ടി വി ദൃശ്യങ്ങൾ നശിച്ചുപോയെന്ന് പറയുന്നതെന്നും ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

'ഇടിവെട്ടേറ്റ് സി സി ടി വി കാമറകൾ നശിച്ചുപോയന്ന് പറയുന്നത് പച്ചക്കളളമാണ്. തിരുവനന്തപുരത്ത് അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല. ചീഫ് സെക്രട്ടറി രണ്ട് കത്തുകളുണ്ടാക്കിയത് സി സി ടി വി ദൃശ്യങ്ങൾ നശിപ്പിക്കാനാണ്. തെളിവുകൾ നശിപ്പിക്കാനാണ് സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സ്മാർട്ട് സിറ്റിയുടെ മുപ്പതേക്കർ ഭൂമി മറിച്ചുവിൽക്കാൻ ശ്രമിച്ചു. എം ശിവശങ്കറും സ്വർണക്കടത്തുകേസിലെ പ്രതികളുമാണ് ഇതിനു പിന്നിൽ'- അദ്ദേഹം പറഞ്ഞു.