കങ്കണ റണൗട്ടിനെതിരെ കടുത്ത വിമർശനവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മ. കങ്കണയുടെ സിനിമാ ജീവിതം നിലനിൽക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണെന്നാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് രാജ് പുത്തിന്റെ ആത്മഹത്യയോടെ ബോളിവുഡിലെ മൂവി മാഫിയ എന്നു പറഞ്ഞ് സ്വജനപക്ഷപാതത്തിനെതിരെ കങ്കണ വിമർശനവുമായി എത്തിയിരുന്നു. ഇതിന് മറുപടിയായാണ് നഗ്മയുടെ ട്വീറ്റ്. ആദിത്യ പഞ്ചോളി, ഇമ്രാൻ ഹാഷ്മി, മഹേഷ് ഭട്ട്, ഹൃത്വിക് റോഷൻ , രംഗോലി ചന്ദൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും വിവാദങ്ങളുടെ വിവരങ്ങളുമാണ് നഗ്മ പങ്കുവച്ചരിക്കുന്നത്.