തിരുവനന്തപുരം ജില്ലയിലെ കരമന, തളിയിൽ, കാലടി എന്നീ പ്രദേശങ്ങളിൽ നിന്നാണ് വാവ ഏറ്റവും കൂടുതൽ പാമ്പുകളെ പിടികൂടിയിട്ടുള്ളത്. ഇന്നത്തെ ആദ്യത്തെ കോൾ വാവയെ തേടിയെത്തിയതും അവിടെ നിന്ന് തന്നെ.തളിയലിലെ ഒരു വീടിന്റെ പിറകുവശത്തെ മാളത്തിനകത്തു പാമ്പ് വാൽ പുറത്തേക്കിട്ടിരിക്കുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്.

snake-mastwer

സ്ഥലത്തെത്തിയ വാവ മാളത്തിന് സമീപം എത്തിയതും ഒരു തവള മാളത്തിൽ നിന്ന് പുറത്തേക്ക്. മൂർഖൻ പാമ്പാണ് മാളത്തിനകത്ത്, ചെറുതായിട്ട് കാണാം. പക്ഷെ തവളയുടെ പകുതിഭാഗം മൂർഖൻ വിഴുങ്ങിയതിന് ശേഷമാണ് രക്ഷപ്പെട്ടത് അതിനാൽ തവള രക്ഷപ്പെടാൻ സാധ്യത കുറവാണ്. ഒരു തവളയെ പിന്തുടർന്നാണ് മൂർഖൻ മാളത്തിനകത്തു കയറിയത്. രണ്ടുതവളകളെ വിഴുങ്ങി. മൂന്നാമത്തെ താവളയാണ് മാളത്തിനു പുറത്തേക്കു വന്നത്. മാളം പൊളിച്ചു മൂർഖനെ പിടികൂടാനുള്ള ഒരുക്കത്തിലാണ് വാവ ,അപ്പോഴാണ് അടുത്ത കോൾ മുട്ട വിഴുങ്ങിയ മൂർഖൻ പാമ്പ് കോഴിക്കൂട്ടിൽ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....