sreekumar

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ. കോർപ്പറേഷനിലെ കൂടുതൽ കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ സ്വയം നിരീക്ഷണത്തിൽ പോയത്. രണ്ടുദിവസമായി ഏഴ് കൗൺസിലർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നഗരത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.മൂന്നാഴ്ചയായി നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂന്തുറയിലും പരിസരങ്ങളിലും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്യുകയാണ്. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​രോ​ഗം​ ​ബാ​ധി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​മൂ​ന്ന് ​ദി​വ​സ​ത്തേ​ക്ക് ​ചാ​ല​ ​മാ​ർ​ക്ക​റ്റ് ​അ​ട​ച്ചി​ടാ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​സം​യു​ക്ത​മാ​യി​ ​തീ​രു​മാ​നി​ച്ചിരുന്നു.​ജില്ലയിലെ സമ്പർക്കരോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനയാണ് ഉണ്ടായത്. 222​ ​പേ​ർ​ക്കാ​ണ് ​ഇ​ന്ന​ലെ​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​നാ​ല് ​പേ​രു​ടെ​ ​മ​ര​ണ​കാ​ര​ണം​ ​കൊ​വി​ഡ് ​ആ​ണെ​ന്ന് ​സ്ഥി​രീ​ക​രിച്ചിരുന്നു. ​

പു​തി​യ​തു​റ​ ​ക​രിം​കു​ള​ത്തു​ള്ള​ ​ഒ​രു​വ​യ​സു​ള്ള​ ​കു​ഞ്ഞി​ന​ട​ക്കം​ ​ഇ​ന്ന​ലെ​ ​ഉ​റ​വി​ട​മ​റി​യാ​തെ​ ​രോ​ഗ​ബാ​ധ​യു​ണ്ടാ​യി.​ 190​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്കം​ ​വ​ഴി​യും​ ​വി​ദേ​ശ​ത്തു​ ​നി​ന്നു​ ​വ​ന്ന​ ​ആ​റു​പേ​ർ​ക്കും​ ​വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ഏ​ഴു​ ​പേ​ർ​ക്കും​ ​ഉ​റ​വി​ട​മ​റി​യാ​തെ​ 16​ ​പേ​ർ​ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചത്.