ഡൗൺലോഡ് വേഗം ജിയോയ്ക്ക്
അപ്‌ലോഡിൽ വൊഡാഫോൺ, ഐഡിയ
ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്രി ഒഫ് ഇന്ത്യ (ട്രായ്) ജൂണിൽ നടത്തിയ 4ജി വേഗ പരിശോധനയിൽ ഡൗൺലോഡിൽ മുന്നിൽ റിലയൻസ് ജിയോ; അപ്‌ലോഡിൽ ഒന്നാമത് വൊഡാഫോൺ ഐഡിയയാണ്. സെക്കൻഡിൽ 16.5 മെഗാബിറ്ര്‌സ് (എം.ബി.പി.എസ്) ആണ് ജിയോയുടെ ഡൗൺലോഡ് വേഗം. എട്ട് എം.ബി.പി.എസുമായി ഐഡിയയാണ് രണ്ടാമത്.
മറ്റൊരു നെറ്ര്‌വർക്കിൽ നിന്നെത്തുന്ന ഫോട്ടോ, വീഡിയോ, മെസേജ് എന്നിവ ഡൗൺലോഡ് ചെയ്യാനെടുക്കുന്നതും മറ്റൊരു നെറ്ര്‌വർക്കിലേക്ക് ഇവ അയയ്ക്കാനെടുക്കുന്നതുമായ (അപ്‌ലോഡ്) വേഗമാണ് ട്രായ് പരിശോധിച്ചത്. മൊബൈൽ ബിസിനസ് ലയിപ്പിച്ചെങ്കിലും വൊഡാഫോണും ഐഡിയയും ഇപ്പോഴും 4ജി വേഗം നൽകുന്നത് പ്രത്യേകമായാണ്. ഇരു കമ്പനികളും തമ്മിലെ ലയനം ഇപ്പോഴും ഔദ്യോഗികകമായി പൂർണമായിട്ടില്ലെന്നതാണ് കാരണം.
ജൂണിൽ വൊഡാഫോണിന്റെ ഡൗൺലോഡ് സ്‌പീഡ് 7.5 എം.ബി.പി.എസ് ആണ്; ഭാരതി എയർടെല്ലിന്റേത് 7.2 എം.ബി.പി.എസ്. അപ്‌ലോഡ് സ്‌പീഡിൽ 6.2 എം.ബി.പി.എസ് വേഗവുമായി വൊഡാഫോണും ഐഡിയയും ഒന്നാംസ്ഥാനം പങ്കിട്ടു. ജിയോ, എയർടെൽ എന്നിവ കുറിച്ച ശരാശരി വേഗം 3.4 എം.ബി.പി.എസ് ആണ്.
ഡൗൺലോഡ് വേഗം
(ജൂണിലെ റിപ്പോർട്ട് എം.ബി.പി.എസ് - ശരാശരിയിൽ)
റിലയൻസ് ജിയോ : 16.5
ഐഡിയ : 8
വൊഡാഫോൺ : 7.5
ഭാരതി എയർടെൽ : 7.2
അപ്‌ലോഡ് വേഗം
ഐഡിയ : 6.2
വൊഡാഫോൺ : 6.2
ജിയോ : 3.4
എയർടെൽ : 3.4