തലശ്ശേരി: പാനൂർ പാലത്തായിയിൽ അദ്ധ്യാപകനിൽ നിന്ന് പീഡനത്തിനിരയായ പെൺകുട്ടിക്ക് സംരക്ഷണ വലയമൊരുക്കാൻ ജനകീയ കൂട്ടായ്‌മ ആഹ്വാനം ചെയ്‌തു. പ്രതിയായ കൂനിയിൽ പത്മരാജനെതിരെ ആദ്യം പോക്‌സോ വകുപ്പുകൾ ചേർത്ത് കേസെടുത്തെങ്കിലും പിന്നീട് പൊലീസ് അന്വേഷണത്തിൽ ആ വകുപ്പുകൾ ഒഴിവാക്കി. ജുവനൈൽ ജസ്‌റ്റിസ്‌റ്റ് ആക്‌റ്റിലെ നിസാര വകുപ്പുകൾ മാത്രമാണ് ഇപ്പോൾ ചേർത്തിരിക്കുന്നത്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുക പോലും അന്വേഷണ സംഘം ചെയ്‌തിട്ടില്ലെന്നും ജനകീയ കൂട്ടായ്‌മ പറയുന്നു. ഇതിനെതിരെ കേരള ജനത വരുന്ന ഞായറാഴ്ച ജുലായ് 26ന് വീടുകളിൽ ഉപവാസം നടത്തി സമര ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിലാസമായ chiefminister@kerala.gov.in ൽ അറിയിക്കണമെന്നും സമര സംഘാടകരായ ശ്രീജ നെയ്യാറ്രിൻകര, എം സുൽഫത്ത് എന്നിവർ ആഹ്വാനം ചെയ്തു.