ലോസാഞ്ചൽസ്: കൂട്ടുകാരായാൽ ടോം കുക്കിനെയും ജോസഫ് ഫെന്നിയെയും പോലെയായിരിക്കണം. 1992 ൽ പറഞ്ഞ വാഗ്ദാനം 18 വർഷത്തിനു ശേഷം കുക്ക് പാലിച്ചപ്പോൾ, സുഹൃത്ത് ഫെന്നി ഒറ്റയടിക്ക് കോടീശ്വരനായി.
മൂന്നു പതിറ്റാണ്ടിലധികമായി അടുത്ത സുഹൃത്തുക്കളാണ് ചൂതാട്ടക്കാരനായ കുക്കും മത്സ്യത്തൊഴിലാളിയായ ഫെന്നിയും. തങ്ങളിൽ ആർക്ക് ലോട്ടറിയടിച്ചാലും അത് രണ്ടുപേർക്കും കൂടിയുള്ളതാണെന്ന് കുക്കും ഫെന്നിയും പണ്ട് പറഞ്ഞിരുന്നു. വെറുതേ പറഞ്ഞ് പരസ്പരം കൈകൊടുത്ത് ഉറപ്പാക്കിയ വാഗ്ദാനം
കഴിഞ്ഞ ദിവസം ഫെന്നിയെത്തേടി കുക്കിന്റെ ഫോണെത്തി. 'എടാ നമ്മൾക്ക് ലോട്ടറിയടിച്ചു. ഒന്നും രണ്ടും തുകയല്ല 22 മില്യൺ യു.എസ് ഡോളർ' (164 കോടി ഇന്ത്യൻ രൂപ).
വിശ്വസിക്കാനാവാതെ ഫെന്നി ചോദിച്ചു "അത് നീയെടുത്ത ടിക്കറ്റല്ലേ". "വാക്കു പറഞ്ഞാൽ വാക്കാണ്. നമ്മളിൽ ആർക്ക് അടിച്ചാലും തുക രണ്ടുപേർക്കും തുല്യമായി" -കുക്കിന്റെ വാക്കുകൾ കൂട്ടുകാരനെ കരയിപ്പിച്ചെങ്കിലും നിസാരമായി നൽകിയ ഷേക് ഹാൻഡിന് തന്റെ സുഹൃത്ത് നൽകിയ പ്രാധാന്യം ഫെന്നിയെ അമ്പരപ്പിച്ചു. ലോട്ടറി ടിക്കറ്റ് സമർപ്പിക്കാനും ചെക്ക് കൈപ്പറ്റാനും ഫെന്നിയെയും കൂട്ടിയാണ് കുക്ക് പോയത്. ഇരുവരുടെയും ഭാര്യമാരും ഒപ്പമുണ്ടായിരുന്നു. തുക കൈയിലെത്തിയാലുടൻ തുല്യമായി വീതിക്കുമെന്നും ഇരുവരും അറിയിച്ചു. ലോട്ടറിയടിച്ചതോടെ ചൂതാട്ടത്തിനോട് വിടപറഞ്ഞിരിക്കുകയാണ് കുക്ക്.