vin

മിയാമി: പൊതുസ്ഥലത്ത് മാസ്കിടണമെന്ന് നിർദ്ദേശിച്ച കടയുടമയ്ക്ക് നേരെ തോക്കു ചൂണ്ടി ബഹളമുണ്ടാക്കിയ യുവാവ് അറസ്റ്രിൽ. ഫ്ളോറിഡയിലെ വാൾമാർട്ട് സ്റ്റോറിലാണ് സംഭവം. വിൻസെന്റ് സ്കവറ്റ എന്ന 28കാരനാണ് അമേരിക്കൻ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. മാസ്ക് വയ്ക്കാൻ വിസമ്മതിച്ച വിൻസെന്റ് കടയുടമയെ ചീത്ത വിളിച്ച ശേഷമാണ് തോക്കുചൂണ്ടി വിരട്ടിയത്. കടയിലുണ്ടായിരുന്നവരെയും ഇയാൾ തോക്കു ചൂണ്ടി വിരട്ടുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് അമേരിക്ക. എന്നിട്ടും ഇവിടെ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാൻ ആളുകൾ വിസമ്മതിക്കുകയാണ്.