വാഷിംഗ്ടൺ: ഉപഗ്രഹങ്ങളെ വരെ ഭേദിക്കാൻ ശേഷിയുള്ള ഒരു ആയുധം റഷ്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചെന്ന ആരോപണവുമായി അമേരിക്കയും ബ്രിട്ടനും രംഗത്ത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ആശങ്ക പ്രകടിപ്പിച്ചത്. ബഹിരാകാശത്തേക്കും ആയുധനിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് പറയുന്നത് മോസ്കോയുടെ കാപട്യമാണെന്ന് യു.എസ് അന്താരാഷ്ട്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ഫോർഡ് വ്യക്തമാക്കിയിരുന്നു. അമേരിക്ക മുൻപും റഷ്യയുടെ ഉപഗ്രഹ പദ്ധതികളിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ, ബ്രിട്ടൻ ഇതാദ്യമായാണ് . ഭീഷണി ഉയർത്തുന്ന ആയുധങ്ങൾ ബഹിരാകാശത്ത് ഉണ്ടാകരുതെന്ന് ബ്രിട്ടൻ അഭിപ്രായപ്പെട്ടു.