കാലിഫോർണിയ: പതിനാലു മാസമുള്ള മകൻ ആർച്ചിയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സസക്സിലെ ഡ്യൂക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കിളും സംയുക്തമായി പാപ്പരാസികൾക്കെതിരെ ഹർജി നൽകി. കാലിഫോർണിയ സുപ്പീരിയർ കോടതിയിലാണ് ഹർജി. തങ്ങളുടെ അനുവാദമില്ലാതെ മകന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ ഇടുന്നുവെന്നും വീട്ടുപരിസരത്ത് ഡ്രോൺ കാമറകളുടെ ശല്യം രൂക്ഷമാണെന്നും പരാതിയിൽ പറയുന്നു. രാജകുടുംബത്തിന്റെ ചുമതലകൾ ഉപേക്ഷിച്ച് മകനെ വളർത്താനായി ലോസഞ്ചൽസിൽ താമസിക്കുകയാണ് ഹാരിയും മേഗനും. തന്റെ അമ്മ ഡയാന രാജകുമാരിയെ നഷ്ടപ്പെടാൻ കാരണം പാപ്പരാസികളുടെ ശല്യമാണെന്ന് പല അഭിമുഖങ്ങളിലും ഹാരി തുറന്നു പറഞ്ഞിട്ടുണ്ട്.