മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാളയ്ക്ക് പകരം കലപ്പ സ്വന്തം കഴുത്തിൽവച്ച് നിലമുഴുത് സ്ത്രീകൾ. മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലാണ് സ്ത്രീകൾ കലപ്പയുമായി കണ്ടത്തിലിറങ്ങിയത്.
കടുത്ത ചൂടും ഈർപ്പവുമുള്ളപ്പോഴാണ് സ്ത്രീകൾ ഇത്തരത്തിൽ കൂട്ടമായെത്തി നിലം ഉഴുതത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ഒരു തുള്ളിപോലും മഴ പെയ്തിട്ടില്ല. ഇനിയും മഴ പെയ്തില്ലെങ്കിൽ ഇവരുടെ സോയാബീൻ കൃഷി മുഴുവനും നശിച്ചു പോകുന്ന അവസ്ഥയിലാണ്. ഇതോടെയാണ് സ്ത്രീകൾ മഴ ദേവപ്രീതിക്കായി നിലം ഉഴുത് മറിക്കാൻ തീരുമാനിച്ചത്.
സോയാബീൻ വളരണമെങ്കിൽ നല്ല മഴ ലഭിക്കണം. ആഴ്ചകളായി ഈ പ്രദേശത്ത് മഴ പെയ്തിട്ട്. ഇനിയും ഈ അവസ്ഥ തുടർന്നാൽ സോയാബീൻ നശിക്കുന്ന അവസ്ഥയിലാണെന്ന് 75കാരിയായ രാംപ്യാരി ബായ് പറയുന്നു.
വരൾച്ച കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് ബന്ദേൽഖണ്ഡ്. കൃഷിയെ ആശ്രയിച്ചാണ് ഇവിടെയുള്ള അധികം പേരുടെയും ജീവിതം.