തിരുവനന്തപുരം: പ്രതിപക്ഷ സമര വിഷയത്തിൽ സമൂഹമാദ്ധ്യമത്തിൽ തമ്മിൽ എതിർത്ത് തൃശൂർ എം.പി ടി.എൻ പ്രതാപനും ധനമന്ത്രി തോമസ് ഐസക്കും. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തിയ സമരങ്ങൾ കൊവിഡ് സമൂഹവ്യാപനത്തിന് സഹായകമാണെന്ന ഭരണപക്ഷത്തിന്റെ ആരോപണമാണ് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഉന്നയിച്ചത്. ഇതിനായി പ്രതിപക്ഷത്തിന്റെ വിവിധ സമരങ്ങളുടെ ചിത്രങ്ങൾ മന്ത്രി പോസ്‌റ്റ് ചെയ്തു. ഇതിനുളള മറുപടിയായി ടി.എൻ പ്രതാപൻ മൂന്ന് മാസം മുൻപുളള ചിത്രമാണ് മന്ത്രി നൽകിയതെന്നും തരംതാഴ്ന്ന നടപടിയാണിതെന്നും അഭിപ്രായപ്പെട്ടു.