passangers-injured

ടെഹ്‌റാൻ: സിറിയൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുമ്പോൾ രണ്ട് യു.എസ് യുദ്ധവിമാനങ്ങൾ ഇറാനിയൻ യാത്രാ വിമാനത്തിന് സമീപം എത്തിയെന്ന് ഇറാൻ. കൂട്ടിയിടി ഒഴിവാക്കി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഉടൻതന്നെ പൈലറ്റ്‌ വിമാനത്തിന്റെ ഗതി മാറ്റുകയായിരുന്നുവെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രാവിമാനത്തിന്റെ ഗതി പെട്ടെന്ന് മാറ്റിയതുകാരണം വിമാനത്തിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാൽ അൽ-ടാൻഫിലെ സൈനിക താവളത്തിലെ സഖ്യസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 'അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി' തങ്ങൾ വിമാനത്തിന്റെ ദൃശ്യ പരിശോധന നടത്തിയതാണെന്നും, അതിന് ഒരൊറ്റ എഫ് -15 വിമാനമാണ് ഉപയോഗിച്ചതെന്നും യു.എസ് സെൻട്രൽ കമാൻഡ് മറുപടി നൽകി. പാസഞ്ചർ വിമാനത്തിന്റെ പൈലറ്റ് ജെറ്റ് പൈലറ്റുമാരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകിയതായും, അതിനിടെയാണ് അത് അമേരിക്കൻ വിമാനമാണെന്ന് തിരിച്ചറിഞ്ഞത് എന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.