malabar-gold

കോഴിക്കോട്: അനധികൃത സ്വർണവില്‌പന വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ ബോധവത്കരിക്കാനായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ബില്ലിംഗ് കാമ്പയിൻ ആരംഭിച്ചു. സ്വർണം വാങ്ങുമ്പോൾ,​ അത് എവിടെ നിന്നായാലും ബിൽ നിർബന്ധമായും ചോദിച്ചുവാങ്ങുകയെന്ന സന്ദേശമാണ് കാമ്പയിൻ നൽകുന്നത്.

നിസാര ലാഭത്തിന് വേണ്ടി ബില്ലില്ലാതെ സ്വർണം വാങ്ങുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് അറിവ് പകരുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സ്വർണം വാങ്ങുമ്പോൾ നികുതി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ യഥാർത്ഥ ബില്ലിലൂടെ സാധിക്കും. നികുതി നൽകുകയെന്നത് പൗരന്റെ ഉത്തരവാദിത്വമാണ്. അതിലൂടെ അദ്ദേഹം രാജ്യപുരോഗതിയുടെ ഭാഗമാകുകയാണ്. നികുതി നൽകാതെ സ്വർണം വാങ്ങുന്നത് കള്ളക്കടത്ത് മാഫിയയ്ക്ക് സഹായകമാകും.

അന്താരാഷ്‌ട്ര കള്ളക്കടത്ത് മാഫിയയ്ക്കാണ് നികുതി വെട്ടിപ്പിന്റെ മുഖ്യപങ്കും ലഭിക്കുന്നത്. മലബാർ ഗോൾഡിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് ആഭരണത്തിന്റെ പരിശുദ്ധി,​ മൊത്തം ഭാരം,​ കല്ലുകളുടെ തൂക്കം എന്നിവയെല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയ ബിൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൺസൂൺ പ്രൈസ് പ്രോമിസ്

ഓഫർ ആഗസ്‌റ്ര് രണ്ടുവരെ

മൺസൂൺ പ്രൈസ് പ്രോമിസ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 20-50 ശതമാനവും ഡയമണ്ട് വിലയിൽ 25 ശതമാനം ഡിസ്‌കൗണ്ടും നേടാം. പഴയ സ്വർണം മാറ്രിയെടുക്കുമ്പോൾ 100 ശതമാനം മൂല്യവും സ്വന്തമാക്കാം. ആഗസ്‌റ്ര് രണ്ടുവരെയാണ് ഓഫർ. സ്വർണവില വർദ്ധനയിൽ നിന്ന് രക്ഷനേടാൻ വിലയുടെ 10 ശതമാനം മുൻകൂർ നൽകി അഡ്വാൻസ് ബുക്കിംഗിനുള്ള അവസരവുമുണ്ട്.