വാഷിംഗ്ടൺ : അധികാരത്തിലെത്തിയാൽ ആദ്യം ട്രംപിന്റെ വിവാദ ഉത്തരവായ മുസ്ലിം വിലക്ക് റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കുക. അമേരിക്കയിലെ സ്‌കൂളുകളിൽ ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബൈഡൻ ഇതിന് മുൻപും ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെ പ്രതികരിച്ചിരുന്നു.
'ഇന്ന്, സഭ നോൺ ബാൻ ആക്ട് പാസാക്കി, കാരണം അവർ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേർതിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്ലിം നിരോധനം ഞാൻ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലിൽ ഒപ്പിട്ട് നിയമമാക്കും' - ബൈഡൻ ട്വീറ്റ് ചെയ്തു.