wisden-trophy

ലണ്ടന്‍: വിസ്ഡൻ ട്രോഫിക്കായി നടക്കുന്ന ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര അടുത്ത വർഷം മുതൽ റിച്ചാർഡ്‌സ് - ബോതം ട്രോഫിക്കായി വഴിമാറും. ഇരു ടീമുകളിലെയും ഇതിഹാസ താരങ്ങളായ സർ വിവിയൻ റിച്ചാർഡ്‌സ്, ഇയാൻ ബോതം എന്നിവർക്ക് ആദരമർപ്പിച്ചുകൊണ്ട് ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. വിസ്ഡൻ ട്രോഫിക്കായി നടക്കുന്ന അവസാന പരമ്പരയാകും ഇപ്പോൾ നടക്കുന്നത്. വിസ്ഡൻ ട്രോഫി ഇനി ലോർഡ്‌സിലെ എം.സി.സി മ്യൂസിയത്തിൽ സൂക്ഷിക്കും.

1963 മുതലാണ് വിസ്ഡൻ ട്രോഫി അരങ്ങേറുന്നത്.

വിസ്ഡൻ ട്രോഫിക്കായി ഇംഗ്ലണ്ടും വിൻഡീസും തമ്മിൽ 27 പരമ്പരകൾ നടന്നിട്ടുണ്ട്.

14 പരമ്പരകൾ വിൻഡീസ് സ്വന്തമാക്കി.

ഒമ്പത് പരമ്പര വിജയങ്ങളാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.