കൊച്ചി: ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങൾ പരമാവധി മൂല്യത്തോടെ വിറ്ര് ഉടനടി പണം നേടാൻ അവസരമൊരുക്കി ജോയ് ആലുക്കാസ്. സ്വർണവില കുതിച്ചുയരുന്നതിനാൽ ഏറ്റവും ഉയർന്ന വിലയ്ക്ക് പഴയ സ്വർണം വിറ്റഴിച്ച് പണം നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും ഉയർന്ന വില നൽകി ജോയ് ആലുക്കാസ് ഷോറൂമുകളിൽ തിരിച്ചെടുക്കും. കൊവിഡ് ഭീതി സൃഷ്‌ടിച്ച നിലവിലെ സാഹചര്യത്തിൽ, സ്വർണം വിറ്റഴിച്ച് സാമ്പത്തിക ആവശ്യം നിറവേറ്രാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ അവസരമാണിത്.
പഴയ സ്വർണാഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ എക്‌സ്ചേഞ്ച് ചെയ്‌ത് ഏറ്രവും പുതിയ ഡിസൈനിലുള്ള സ്വർണാഭരണങ്ങളാക്കി മാറ്റാനും അവസരമുണ്ട്. www.joyalukkas.com എന്ന വെബ്‌സൈറ്റിലൂടെ ആകർഷകമായ ഡിസൈനിലും പാറ്രേണുകളിലുമുള്ള ആഭരണങ്ങൾ ജോയ് ആലുക്കാസിന്റെ എക്‌സ്‌ക്ളുസീവ് കളക്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ, വിലയുടെ കുറഞ്ഞ ശതമാനം തുക നൽകി അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്.