navigant

തിരുവനന്തപുരം : :ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നനാവിഗന്റ് ഇന്ത്യയെ 'ഗൈഡ്ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. നാവിഗന്റ് ഇന്ത്യയുടെ മാതൃകമ്പനിയായ നാവിഗന്റ് കണ്‍സള്‍ട്ടിങ്ങിനെ,വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗൈഡ്ഹൗസ്ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പേരു മാറ്റം.

വെരിറ്റാസ് ക്യാപിറ്റലിന്റെ പോര്‍ട്ട്ഫോളിയോ കമ്പനിയായ ഗൈഡ്ഹൗസ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് നല്‍കുന്ന ലോകത്തെ പ്രമുഖ സ്ഥാപനമാണ്. ടെക്‌നോപാര്‍ക്കിലെ അത്യാധുനിക സൗകര്യങ്ങളുള്ള നാല് ഓഫീസുകളിലാണ് ഗൈഡ് ഹൗസിന്റെ പ്രവര്‍ത്തനം.

ഏറ്റെടുക്കലിന് ശേഷം, നാവിഗന്റ് ബി.പി.എം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിച്ചു വന്നിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെയുംകോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചതോടെ ജൂലായ് 17 മുതല്‍ ഗൈഡ്ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതോടെ, വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈഡ്ഹൗസിന്റെ പ്രവര്‍ത്തനം വാണിജ്യ വിപണി വിഭാഗങ്ങളിലേക്കും, നാവിഗന്റിന് ഉപയോക്താക്കളുള്ള ആഗോള മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഗൈഡ്ഹൗസ് എന്നപൊതു നാമധേയത്തിലാവും ആഗോളതലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം.സ്‌കോട്ട് മക്ലിന്‍ന്റൈര്‍ ആണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.

ഹെല്‍ത്ത്‌കെയര്‍, ധനകാര്യ സേവനങ്ങള്‍, ഊര്‍ജം,ദേശസുരക്ഷ, എയ്റോ സ്പേസ്, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ ഉപയോക്താക്കള്‍ക്കായി നൂതനമായ ഉത്പന്നങ്ങളും പരിഹാരങ്ങളും വൈദഗ്ധ്യവും നല്‍കാനാവുന്ന വിധത്തിലാണ് കമ്പനിയുടെ വിപുലീകരണം. ഗൈഡ് ഹൗസിന് നിലവില്‍ 2500നടുത്ത് ജീവനക്കാരാണ് ഇന്ത്യയില്‍ ഉള്ളത്.