മാഞ്ചസ്റ്റർ : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേതുമായ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട ഇംഗ്ളണ്ട് ആദ്യ ബാറ്റിംഗിനിറങ്ങി. ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 223/4 എന്ന നിലയിലാണ് ആതിഥേയർ.
ആദ്യ ഒാവറിൽത്തന്നെ ഡോം സിബിലിയെ (0)നഷ്ടമായ ഇംഗ്ളണ്ടിനെ കരയറ്റാൻ ശ്രമിച്ചത് അർദ്ധസെഞ്ചവറി നേടിയ ഒാപ്പണർ റോറി ബേൺസാണ്(54*).കെമർ റോഷാണ് എൽ.ബിയിൽ കുരുക്കി സിബിലിയെ ഡക്കാക്കി വിട്ടത്.നായകൻ ജോ റൂട്ട് (17)ടീം സ്കോർ 47ൽ വച്ച് റൺഒൗട്ടായി. തുടർന്ന് കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ബെൻ സ്റ്റോക്സ് (20) ടീം സ്കോർ 92-ൽ വച്ച് റോഷിന്റെ പന്തിൽ ബൗൾഡായി 122-ൽ വച്ചാണ് ബേൺസിനെ റോൾട്ടൺ ചേസ് കോൺവാളിന്റെ കയ്യിലെത്തിച്ചത്.തുടർന്ന് ഒലീ പോപ്പും (70*) ബട്ട്ലറും (40) ചേർന്ന് മുന്നോട്ടു നയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വംശീയ അധിക്ഷേപത്തിൽ മനംമടുത്ത് കളിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്ന പേസർ ജാെഫ്ര ആർച്ചറെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇംഗ്ളണ്ട് കളിക്കാൻ ഇറങ്ങിയത്.