വെള്ളിത്തിരയിൽ നിറഞ്ഞാടിയ ആടുതോമയുടെ ലോറി, കൊമ്പൻ എന്ന പേരിൽ യുവാക്കളുടെ ഹരമായി മാറിയ വോൾവോ ടൂറിസ്റ്റ് ബസ്.
ഏതൊരു വണ്ടിപ്രാന്തന്റെയും സ്വപ്നങ്ങളാണ് ഇവയൊക്കെ സ്വന്തമാക്കുകയെന്നത്.
ഇവിടെ നെടുമങ്ങാട്ട് ഒരു ന്യൂജൻ വണ്ടിപ്രാന്തനുണ്ട്,അരുൺ.തനിക്കിഷ്ടമാകുന്ന ഏതൊരു വണ്ടി കണ്ടാലും അതിന്റെ മിനിയേച്ചർ ഉണ്ടാക്കി സ്വന്തമാക്കുന്ന ന്യൂജൻ കലാകാരൻ.