നീലേശ്വരം:പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ജിംനേഷ്യം ഉടമ മുഹമ്മദ് ഷരീഫ് (56), പടന്നക്കാട് ദേശീയപാതക്ക് സമീപം ടയർ കട നടത്തുന്ന തൈക്കടപ്പുറത്തെ അഹമ്മദ് (65) എന്നിവരെയാണ് നീലേശ്വരം ഇൻസ്‌പെക്ടർ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഞാണിക്കടവിലെ റിയാസ്, മുഹമ്മദലി, തെക്കടപ്പുറത്തെ 17 കാരൻ എന്നിവരും കുട്ടിയുടെ പിതാവും റിമാൻഡിൽ കഴിയുകയാണ്. ഷരീഫിനെയും അഹമ്മദിനെയും വിശദമായി ചോദ്യം ചെയ്ത ശേഷം രാത്രി ഹൊസ്ദുർഗ് മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന കാസർകോട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്‌സോ അടക്കം നിരവധി കേസുകളിൽ പ്രതിയായ ക്വിന്റൽ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കിയ കാഞ്ഞങ്ങാട്ടെ വനിതാ ഡോക്ടർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.