death

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയകുന്ന് സ്വദേശി സുൽഫീക്കർ ദാവൂദാണ് മരിച്ചത്. വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ സുൽഫീക്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.