covid

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 6785 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 88 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം1,99,749 ആയി ഉയർന്നു.

തമിഴ്‌നാട്ടിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. 38 പേർ അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരാണ്.

53,132 പേർ നിലവില്‍ ചികിത്സയിലുണ്ട്. 6504 പേർ ഇന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയത് 1,43,297 പേരാണ്. 65,150 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 3,320 പേരാണ് മരിച്ചത്.

അയൽ സംസ്ഥാനമായ കർണാടകയിൽ 5007 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,870 ആണ്. ഇതിൽ 53,791 പേർ ഇപ്പോഴും ചികിത്സയിലാണ്. സംസ്ഥാനത്താകെ 1,724 പേർ മരിച്ചു. ഇന്ന് 110 പേരാണ് മരിച്ചത്. ഇന്ന് 2037 പേർ രോഗമുക്തി നേടി. ഇതുവരെ 31,347പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.