hp

കൊച്ചി: എച്ച്.പിയുടെ പുതിയ ഓമെൻ ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും വിപണിയിലെത്തി. ഇന്റൽ പ്രൊസസറോട് കൂടിയ ഓമെൻ 15ന് 79,​999 രൂപയും പവലിയൻ 16ന് 70,​999 രൂപയുമാണ് പ്രാരംഭവില. എ.എം.ഡി പ്രൊസസറോട് കൂടിയ ഓമെൻ 15ന് വില 75,​999 രൂപ; പവലിയൻ 16ന് 59,​999 രൂപ. 20 മണിക്കൂർ ചാർജ് നിൽക്കുന്ന എച്ച്‌.പി എക്‌സ് 1000 വയർലെസ് ഗെയിമിംഗ് ഹെഡ്‌സെറ്റും പിക്‌സ് ആർട്ടിനൊപ്പം വികസിപ്പിച്ച ഓമെൻ വെക്‌ടർ മൗസും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഹെഡ്‌സെറ്റിന് 7,​999 രൂപയും മൗസിന് 3,​999 രൂപയുമാണ് വില.