kodiyeri

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ.എസ്.എസിന് പ്രിയപ്പെട്ട നേതാവാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾക്ക് മറുപടിയുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസും ആര്‍എസ്എസുമായുള്ള ബന്ധം തെളിയിക്കാന്‍ കോടിയേരിയെ താൻ പരസ്യമായി വെല്ലുവിളിക്കുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

ഉടനെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ സൃഷ്ടിച്ച സംബന്ധിച്ച രഹസ്യധാരണയെ കുറിച്ച് തുടക്കം മുതല്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കി. ബിജെപിയ്ക്ക് കുറഞ്ഞത് പത്ത് സീറ്റില്ലെങ്കിലുംജയിക്കുന്നതിനായുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നും അത് നിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

രമേശ് ചെന്നിത്തല കേരളത്തിലെ ആർ.എസ്.എസിന് പ്രിയപ്പെട്ട നേതാവായെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്ലിം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടിയും അല്ലാതെയുള്ള ഒരാള്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആർ.എസ്.എസ് ആഗ്രഹികുന്നത്. കോണ്‍ഗ്രസുകാര്‍ ആര്‍.എസ്.എസ് അജണ്ട തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.