മേടം : യുക്തമായ തീരുമാനങ്ങൾ. പാഠ്യപദ്ധതിയിൽ ശ്രദ്ധിക്കും. അഹോരാത്രം പ്രവർത്തിക്കും.
ഇടവം : ഉദ്യോഗത്തിന് അവസരം. ഉപകാരം നൽകും. വിപരീത പ്രതികരണങ്ങൾ.
മിഥുനം : പൂർവകാല സ്മരണകൾ പങ്കുവയ്ക്കും. പ്രവർത്തനങ്ങൾക്ക് തടസം. ആവശ്യങ്ങൾ നിറവേറ്റും.
കർക്കടകം : പാരിതോഷികം നൽകും. വ്യവസ്ഥകൾ പാലിക്കും. പദ്ധതികൾ തുടങ്ങിവയ്ക്കും.
ചിങ്ങം : അനുഭവജ്ഞാനം ഗുണം ചെയ്യും. നിർദ്ദേശങ്ങൾ സ്വീകരിക്കും. ഊഹക്കച്ചവടത്തിൽ ലാഭം.
കന്നി : വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കാലോചിതമായ മാറ്റങ്ങൾ. വിദഗ്ദ്ധ ഉപദേശം തേടും.
തുലാം : കാര്യങ്ങൾ ഭംഗിയായി ചെയ്യും. അഭിപ്രായ വ്യത്യാസങ്ങൾ തീരും. സമന്വയ സമീപനം.
വൃശ്ചികം : സർവകാര്യ വിജയം. അഹംഭാവം ഉപേക്ഷിക്കണം. മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കും.
ധനു: വിരുദ്ധമായ പ്രവൃത്തികളിൽ നിന്നും പിന്മാറും. അനിശ്ചിതത്വം തരണം ചെയ്യും. അനുകൂല അവസരങ്ങൾ.
മകരം : അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടരുത്. ആത്മവിശ്വാസം വർദ്ധിക്കും.
കുംഭം : ആസൂത്രിത പദ്ധതികൾ നടപ്പാക്കും. സാഹചര്യങ്ങളെ അതിജീവിക്കും. യുക്തിയും മനസാന്നിദ്ധ്യവും ഉണ്ടാകും.
മീനം : ആർഭാടങ്ങൾക്കു നിയന്ത്രണം. സുഹൃദ് സഹായം. വ്യാപാരം പുനരാരംഭിക്കും.