ഭാവിയിലെ ആരോഗ്യമാണ് ഇന്നത്തെ ഭക്ഷണം എന്ന് പറയാം. യാതൊരുവിധ രാസവളങ്ങൾ ഉപയോഗിക്കാതെ പൂർണമായും പ്രകൃതിദത്ത വളം മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പച്ചക്കറികൾക്ക് അതിന്റെ സ്വാഭാവികമായ ഗുണമേന്മയും ഉണ്ടാകും. രാസവളങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളേക്കാൾ ജൈവവളങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്നവയാണ് ആരോഗ്യത്തിന് സുരക്ഷിതമെന്ന് പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നു.
ധാരാളം പോഷകങ്ങൾ,വിറ്റാമിനുകൾ,ഇരുമ്പ്,മഗ്നേഷ്യം, 20 മുതൽ 40 ശതമാനം വരെ കൂടുതൽ ആന്റീ ഒാക്സിഡന്റ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തോട് സ്വാഭാവികമായിതന്നെ ചേർന്നു പോകാൻ സഹായകമാണിവ. പൂർണമായും വിഷമുക്തമായ ഇവ ശരീരം എന്നും ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. രാസവളം അടങ്ങിയ പച്ചക്കറികൾ ഭാവിയിൽ കാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.