കോഴിക്കോട്: കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച റുഖ്യാബിയുടെ മകളും മരിച്ചു. കൊളക്കാട്ടുവയലിൽ ഷാഹിദയാണ് മരിച്ചത്. 52 വയസായിരുന്നു. ഷാഹിദ ക്യാൻസർ രോഗിയായിരുന്നു. കൊവിഡ് പരിശോധനഫലം വന്നിട്ടില്ല.
കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി റുഖ്യാബി കഴിഞ്ഞദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഇവരുടെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം.