പാലക്കാട്: പാലക്കാട് കീം ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിൽ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കാഞ്ചിക്കോട് സ്വദേശിയായ അദ്ധ്യാപികയുടെ മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ മകൾ ചെന്നൈയിൽ നിന്ന് വന്നതാണ്.
തമിഴ്നാട്ടിൽ നിന്ന് മകളെ നാട്ടിലേക്ക് കൊണ്ടുവരാൻ നേരത്തെ അദ്ധ്യാപിക പോയിരുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ നിന്നാകാം രോഗം ബാധിച്ചത്. അദ്ധ്യാപികയ്ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരെയും, നാൽപതോളം വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. കൂടാതെ അദ്ധ്യാപികയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.