covid-19

കണ്ണൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ചയാൾക്ക് കൊവിഡ്. അമൽ ജോ അജിക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. ബൈക്കപകടത്തിൽ പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് അമൽ മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പതിനാലോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കണ്ണൂരിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.