
സ്വർണക്കടത്ത് കേസിൽ എൻ ഐ എ അന്വേഷണവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ജോയ്മാത്യുവിന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. "ഈ രാജ്യത്തിന്റെ ഭാവിയോർത്ത് ഈ കൊവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരൻ തള്ളുകളെങ്കിലും തളളാതിരിക്കൂ പ്രിയപ്പെട്ട പഴയ നക്സലേറ്റ് കണാരൻമാരെ "- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അലന്‍-താഹാ വിഷയവുമായി ബന്ധപ്പെടുത്തി സച്ചിദാനന്ദൻ എഴുതിയ വരികൾ കുറിച്ചുകൊണ്ടായിരുന്നു ജോയ്മാത്യുവിന്റെ പ്രതികരണം. "യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ
വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻ എയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക! അതേ എൻ ഐ എയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി "-എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. ഇതിൽ പ്രതികരണവുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പഴയ നക്സലേറ്റുകൾക്കൊക്കെ അമ്മമാരുടെ ശാപത്തിൽ എന്നാണ് വിശ്വാസമുണ്ടായത് ?..ഏല്ലാ മനുഷ്യർക്കും അമ്മമാരുണ്ട് ...ബീഫ് നിരോധനത്തിൽ കൊല ചെയ്യപ്പെട്ടവർക്ക്,വർഗ്ഗീയ കലാപത്തിൽ മാനം നഷട്ടപ്പെട്ടവർക്ക്,ബലാൽസംഘം ചെയപ്പെട്ട പെൺകുട്ടികൾക്ക്, അടിയന്തരാവസ്ഥയിൽ കൊല ചെയപ്പെട്ട രാജനെ പോലെയുള്ളവർക്ക് അങ്ങിനെ അങ്ങിനെ ...ഇവരുടെയൊക്കെ അമ്മമാർ എത്ര തവണ പ്രതികളെ ശപിച്ചിട്ടുണ്ടാവും.
എന്നിട്ട് അവർക്കൊക്കെ നീതി കിട്ടിയോ?...അന്നൊന്നും കാണാത്ത പുതിയ അമ്മ സ്നേഹം കണ്ടു പിടിച്ചതുകൊണ്ട് ചോദിക്കുകയാണ്...പഴയ നകസലേറ്റ് 916 സഖാക്കളെ..കുടെയുണ്ടായിരുന്ന മരണപ്പെട്ടു പോയ സഖാക്കളുടെ എത്ര അമ്മമാരെ നിങ്ങൾ പിന്നീട് കണ്ടിട്ടുണ്ട് ?...എത്ര തവണ അവർക്ക് ഒരു നേരത്തെ അരി വാങ്ങി കൊടുത്തിട്ടുണ്ട് ?..ഈ രാജ്യത്തിന്റെ ഭാവിയോർത്ത് ഈ കോവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരൻ തള്ളുകളെങ്കിലും തളളാതിരിക്കു പ്രിയപ്പെട്ട പഴയ നക്സലേറ്റ് കണാരൻമാരെ ...