തിരുവനന്തപുരം: എ.കെ. ജി. സെന്ററിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിച്ച് ചേർത്തതിനെതിരെ വിമശനവുമായി വി.ഡി സതീശൻ എം.എൽ.എ.1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 67 വകുപ്പു പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നിയമങ്ങളും ചട്ടങ്ങളും സി.പി.എമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 67 വകുപ്പു പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ല. ഇത് മുഖ്യമന്ത്രി നിയമസഭയിൽ കെ.എസ്. ശബരീനാഥന് നൽകിയ മറുപടിയിൽ പറഞ്ഞതാണ്.
കഴിഞ്ഞ ദിവസം എ.കെ. ജി. സെന്ററിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിച്ച് ചേർത്തതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു.
നിയമങ്ങളും ചട്ടങ്ങളും സി പി എമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്?