rajinikanth

ചെന്നെെ: സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിനെ തുടർന്ന് നടൻ രജനീകാന്തിന് പിഴ ചുമത്തി ചെന്നെെ ട്രാഫിക് പൊലീസ്. നേരത്തെ രജനീകാന്ത് ലംബോര്‍ഗിനിയുടെ ഉറുസ് എന്ന അത്യാഡംബര എസ്‌യുവി ഓടിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലായിരുന്നു. ജൂൺ 26നാണ് 100 രൂപ പിഴചുമത്തിയത്. ഈ തുക ഇപ്പോഴും നൽകാനുണ്ട്.

കേളംബക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടും വിമര്‍ശനങ്ങളുയർന്നിരുന്നു. പാസില്ലാതെ യാത്ര ചെയ്തു എന്നാണ് രജനീകാന്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യൽമീഡിയയിലടക്കം ഉയർന്ന ചോദ്യം. ജൂലായ് 20നാണ് രജനീകാന്ത് കേളംബക്കത്തേക്കു പോയത്.